ന്യൂയോർക്ക്‌ ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവെൽ: ‘മൂത്തോൻ ’ മികച്ച ചിത്രം ; നിവിൻപോളി നടൻ



ന്യുയോർക്ക്‌> ന്യൂയോർക്ക്‌ ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവെല്ലിൽ മികച്ച ചിത്രമായി ഗീതു മോഹൻദാസ്‌ സംവിധാനം ചെയ്‌ത് മൂത്തോൻ തെരഞ്ഞെടുക്കപ്പെട്ടു. മൂത്തോനിൽ നായകനായ നിവിൻ പോളിയാണ്‌ മികച്ച നടൻ. മികച്ച ബാല താരവും സജ്ജന ദീപുവിലൂടെ മൂത്തോൻ കരസ്‌ഥമാക്കി.  നിരവധി രാജ്യാന്തര മേളകളിൽ തിളങ്ങിയ മൂത്തോന് ഗീതു മോഹൻദാസ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം . ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ അനുരാഗ്‌ കശ്യപാണ്‌ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്‌   Read on deshabhimani.com

Related News