ടി കെ രാജീവ്കുമാർ-ഷെയിൻ നിഗം ചിത്രം ‘ബെർമുഡ’യിൽ മോഹൻലാൽ ഗായകനാകുന്നു



കൊച്ചി > യുവതാരം ഷെയിൻ നിഗം നായകനായി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബർമുഡ’യിൽ മോഹൻലാൽ ഗാനകനാകുന്നു. ഷെയിൻ നിഗത്തിന് ഒപ്പം വിനയ് ഫോർട്ടും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രണ്ടാമത് ബിൽബോർഡ് കോട്ടയം നസീർ പുറത്തിറക്കി. ബർമൂഡയുടെ ഡിസൈനർ ശ്രീജേഷ് കെ ദാമോധറിനെ പരിചയപ്പെടുത്തിയാണ് രണ്ടാമത്തെ പോസ്റ്റർ ഇറക്കിയിരിക്കുന്നത്.   ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായതിന്‌ ശേഷം ഈ മാസം അവസാനം കൊച്ചിയിലെത്തുന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കും. വിനായക് ശശികുമാറിന്റെ വരികൾക്ക് രമേശ് നാരായണനാണ് സംഗീതം. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണകുമാർ പിങ്കിയുടെതാണ് കഥ, അഴകപ്പൻ, ഷെല്ലി കാലിസ്റ്റ് എന്നിവരാണ്‌ ക്യാമറ. പിആർഒ- പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്. Read on deshabhimani.com

Related News