പിറന്നാൾ ദിനത്തിൽ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ലുക്ക് പുറത്തുവിട്ട് ഷിബു ബേബി ജോൺ

facebook.com/photo


പിറന്നാൾ ദിനത്തിൽ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ലുക്ക് പുറത്തുവിട്ട് നിർമാതാവ് ഷിബു ബേബി ജോൺ. മോഹൻലാലിന് പിറന്നാളാശംസകൾ അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വാലിബൻ ലുക്ക് പുറത്തുവിട്ടത്. ചിത്രത്തിന്റെ ലൊക്കേഷനിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണിത്. കുടുമ കെട്ടി, കെെയിൽ പച്ച കുത്തിയ ലുക്കിലാണ് മോഹൻലാലുള്ളത്. 'തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു' ഹാപ്പി ബർത്ത്ഡേ ലാലു എന്നും ഷിബു ബേബി ജോൺ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. നിലവിൽ ചെന്നൈയിൽ ആണ് ചിത്രീകരണം  പുരോ​ഗമിക്കുന്നത്. ചിത്രത്തിന്റെ രാ‍ജസ്ഥാൻ ഷെഡ്യൂൾ അടുത്തിടെ അവസാനിച്ചിരുന്നു. ലിജോയുടെ കരിയറിലെ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ  കൂടിയാണ് വാലിബൻ.   Read on deshabhimani.com

Related News