'മിന്നൽ മുരളി'യുടെ ട്രെയ്‌ലർ എത്തി



  കൊച്ചി : ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ  ടോവിനോ തോമസ് നായകനായ സൂപ്പർ ഹീറോ സിനിമ 'മിന്നൽ മുരളി'യുടെ ട്രെയിലർ എത്തി. ഡിസംബർ 24 ന്  ലോകമെങ്ങുമായി നെറ്റ്ഫ്ലിക്സ് റീലീസ് ചെയ്യും. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ഇതിവൃത്തം.  വ്യത്യസ്തമായ മാനുഷിക വികാരങ്ങൾ സാഹസിക പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഒരുക്കിയ സിനിമ ഒഴിവുകാലത്ത് കുടുംബസദസ്സുകളെ ആഘോഷമാക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ടോവിനോ തോമസ് സൂപ്പർ ഹീറോയായി അവതരിക്കുന്നതോടൊപ്പം  പ്രധാന വേഷങ്ങളിൽ   ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ് എന്നിവരാണ് അഭിനയിക്കുന്നത്. വീക്കെന്റ് ബ്ലോക്ക്‌ ബസ്റ്റേഴ്സിനു വേണ്ടി സോഫിയ പോളാണ് നിർമ്മാണം.  മലയാളത്തിന് പുറമേ  സിനിമ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം പ്രദർശിപ്പിക്കും.  കഥ, തിരക്കഥ, സംഭാഷണം അരുൺ  എ ആർ, ജസ്റ്റിൻ മാത്യുസ്, ഗാന രചന മനു മൻജിത് സംഗീതം ഷാൻ റഹ്മാൻ, സുശീൻ ശ്യാം,പി ആർ ഒ എ എസ് ദിനേശ്, ശബരി. Read on deshabhimani.com

Related News