മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ജയറാം ചിത്രം ഒരുങ്ങുന്നു



ആട്, അഞ്ചാം പാതിര എന്നീ ചിത്രങ്ങൾക്കുശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിലെത്തുന്നു. അബ്രഹാം ഓസ്‌ലർ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും. ത്രില്ലർ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ മിഥുൻ മാനുവൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസനും മിഥുനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നേരമ്പോക്കിന്റെ ആദ്യ നിർമാണ സംരംഭമാണിത്. രചന ഡോ രണധീർ കൃഷ്ണ‌ൻ. ഛായാ​ഗ്രഹണം തേനി ഈശ്വർ. എഡിറ്റിങ് സൈജു ശ്രീധരൻ. സം​ഗീതം മിഥുൻ മുകുന്ദൻ. ജയറാമിനൊപ്പം അർജുൻ അശോകൻ, സായ് കുമാർ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്‌ണ എന്നിവരും ചിത്രത്തിലുണ്ട്.  Read on deshabhimani.com

Related News