ലെസ്‌ബിയൻ ജീവിതത്തെ തുറന്നുകാട്ടി "മീ അമോർ'' ഹ്രസ്വചിത്രം



കുറച്ചുനാൾ മുമ്പുവരെ സമൂഹം ചർച്ച ചെയ്യാൻ മടിച്ചിരുന്ന ഒന്നായിരുന്നു സ്വവർഗരതി. വിവിധ രാജ്യങ്ങളിൽ നിയമാനുസൃതം ആക്കുകയും തുറന്ന്‌ ചർച്ച ചെയ്യപ്പെടുകയും ചെയ്‌തതോടെ വിഷയം സാധാരണമായ ഒന്നായി. ലെസ്ബിയന്‍ ജീവിതം വേറിട്ട പ്രമേയത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ്‌ ഹ്രസ്വചിത്രം ""മീ അമോര്‍''. ലെസ്ബിയൻ റിലേഷനിലേക്ക്‌ ആകൃഷ്ടയാകുന്ന പെണ്‍കുട്ടിയും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ഒരു മെസഞ്ചർ ചാറ്റിലൂടെ അവതരിപ്പിക്കുന്ന രീതിയാണ്‌ മീ അമോർ സ്വീകരിച്ചിരിക്കുന്നത്‌. വിഷയത്തിന്റെ വ്യത്യസ്തമായ അവതരണം തന്നെയാണ് മീ അമോറിനെ ശ്രദ്ധേയവും മനോഹരവുമാക്കുന്നത്. തന്നോട്‌ ലെസ്ബിയൻ താൽപര്യമുള്ള അപരിചിതയായ ഒരു സ്ത്രീയുമായി പ്രധാന കഥാപാത്രമായ പെണ്‍കുട്ടിയുടെ ചാറ്റിങ്ങിലൂടെ തുടങ്ങുന്ന ചിത്രം പിന്നീട് ലെസ്ബിയന്‍ സാധ്യതകളിലേക്ക് അവളെ എത്തിക്കുന്നു. തങ്ങളുടെ വികാരങ്ങളും ലൈംഗിക ചിന്തകളും തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ ഇടമില്ലാത്ത ഒരു സ്പേസിൽ അവർക്ക് സംഭവിച്ചേക്കാവുന്ന അബദ്ധങ്ങൾ ഈ ഹൃസ്വ ചിത്രം നമുക്ക് കാണിച്ച് തരുന്നു. ആധുനിക യുഗത്തിലെ ഒരു അമ്മയും മകളും തമ്മിലുള്ള ഇഴയടുപ്പമില്ലാത്ത ബന്ധത്തെ നിശബ്‌ദമായി ഈ ചിത്രം നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു. ചിത്രത്തിൻറെ ക്ളൈമാക്സിൽ ചില സന്ദേശങ്ങൾ ഈ ചിത്രം പറയാതെ പറയുന്നുണ്ട്. അത് പ്രേക്ഷകരുടെ ഭാവനക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി മൂന്നുദിനം പിന്നിടുമ്പോള്‍ ഈ ഹ്രസ്വ ചിത്രത്തിന് ഒരു ലക്ഷത്തിന്‌ മുകളിൽ മുകളില്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ബാസോത് ടി ബാബുരാജാണ്‌ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂമരം ഉള്‍പ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായിട്ടുള്ള കെ.ആര്‍ മിഥുനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഷിതാ, സിന്ധു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം അനശ്വര്‍...   Read on deshabhimani.com

Related News