"മരക്കാര്‍" ഒടിടിയിലേക്ക്? ഇനിയും കാത്തിരിക്കാനാകില്ലെന്ന് ആന്റണി പെരുമ്പാവൂര്‍



ന്യൂഡല്‍ഹി > സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്‌തേക്കും. റിലീസിന്റെ കാര്യത്തില്‍ ഇനിയും കാത്തിരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തിയറ്ററില്‍ റിലീസ് ചെയ്യാനാണ് രണ്ടുവര്‍ഷത്തോളം കാത്തിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒന്നെങ്കില്‍ ഒടിടിയില്‍ അല്ലെങ്കില്‍ തിയറ്ററില്‍ ചിത്രം റിലീസ് ചെയ്യുമെന്നും ആന്റണി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങിയതായി സൂചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ പകുതി സീറ്റില്‍ സിനിമ തിയറ്റര്‍ റിലീസ് ചെയ്‌താല്‍ ലാഭകരമല്ലെന്നാണ് നിര്‍മാതാവിന്റെ വിലിരുത്തല്‍.   Read on deshabhimani.com

Related News