സൗബിനും ശ്രീനാഥ് ഭാസിയും വീണ്ടും; "മഞ്ഞുമ്മൽ ബോയ്സ് ' കൊടൈക്കനാലിൽതുടങ്ങി



കൊച്ചി > ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന "മഞ്ഞുമ്മൽ ബോയ്‌സ്'ൻ്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു. സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. "പറവ', 'കുമ്പളങ്ങി നൈറ്റ്സ്', 'ഭീഷ്‌മ പർവ്വം' എന്നീ സിനിമകൾക്ക് ശേഷം ശ്രീനാഥ് ഭാസിയും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽബോയ്‌സ്. "പറവ' ഫിലിംസിൻ്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവരാണ് നിർമ്മിക്കുന്നത്. ബാലുവർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അഭിറാം രാധാകൃഷ്‌ണൻ, അരുൺ കുരിയൻ, ഖാലിദ് റഹ്മാൻ, ചന്ദു സലീംകുമാർ, വിഷ്‌ണു രഘു എന്നിവരും അഭിനയിക്കുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം, എഡിറ്റർ: വിവേക് ഹർഷൻ, ആർട്ട്: അജയൻ ചാലിശ്ശേരി, സംഗീതം: സുഷിൻ ശ്യാം, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോ. ഡയറക്ടർ: ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഫ്എക്‌സ്: എഗ്‌ഗ് വൈറ്റ്, പി ആർ ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ് എന്നിവരാണ്  അണിയറ പ്രവർത്തകർ. Read on deshabhimani.com

Related News