VIDEO-മഞ്ജു വാര്യരുടെ 'കിം കിം' ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ



നടി മഞ്ജു വാര്യരുടെ 'കിം കിം' ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിനായി മഞ്ജു തന്നെ പാടിയ പാട്ടിനൊപ്പം ചുവടുവെച്ചാണ് ചലഞ്ച്. സന്തോഷ് ശിവന്‍ ചിത്രത്തിലെ  ഗാനം കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. പാട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ, പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന മഞ്ജുവിന്റെ  വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മഞ്ജു വാര്യര്‍ കിംകിം ഡാന്‍സ് ചലഞ്ച് വീഡിയോ പുറത്തു വിട്ടത്. ആരാധകരോട് പാട്ടിന് അനുസരിച്ച് ചുവടുവെക്കാനും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും താരം അഭ്യര്‍ഥിച്ചിരുന്നു. രാം സുരേന്ദ്രന്റെ വരികള്‍ക്ക് ഈണമിട്ടത് ബി.കെ ഹരിനാരായണനാണ്.   Read on deshabhimani.com

Related News