മലയാളത്തിന്റെ "മാണിക്യ' ത്തിന്‌ 70; മമ്മൂട്ടിയുടെ പഴയകാല ചിത്രങ്ങൾപങ്കുവെച്ച്‌ സഹപാഠി



മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്ന്‌ 70ന്റെ നിറവിൽ. 1971ൽ കെ എസ്‌ സേതുമാധവന്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ സിനിമയിലൂടെ അരങ്ങേറ്റംകുറിച്ച മമ്മൂട്ടി, 50 വർഷത്തിനിടെ മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌, ഇംഗ്ലീഷ്‌ ഭാഷകളിലായി 395 ചിത്രങ്ങളിൽ അഭിനയിച്ചു. കോട്ടയം വൈക്കം ചെമ്പിൽ പാണാപ്പറമ്പിൽ ഇസ്‌മയിൽ–- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി 1951 സെപ്‌തംബർ ഏഴിന്‌ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജ്‌, എറണാകുളം ഗവ. ലോ കോളേജ്‌ എന്നിവിടങ്ങളിലായി ബിരുദ, നിയമ പഠനം. തുടർന്ന്‌ മഞ്ചേരി കോടതിയിൽ അഭിഭാഷകൻ. പിറന്നാൾദിനത്തിൽ ഫെയ്‌സ്‌ബുക്കിൽ ചില പഴയകാല കോളേജ്‌ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്‌ സുഹൃത്തുക്കൾ: മമ്മൂട്ടിയുടെ സുഹൃത്തും മഹാരാജാസ്‌ പൂർവ്വ വിദ്യാർഥിയുമായ ജയചന്ദ്രൻ സിഐസിസി, പഴയകാല സുഹൃത്ത്‌ ജമാൽ കാസിമിന്റെ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾ: മമ്മൂട്ടിയുടെ പഴയകാല സുഹൃത്ത്‌ ജമാൽ കാസിമിന്റെ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾ:   Read on deshabhimani.com

Related News