നടൻ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു



ഹൈദരാബാദ്> തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ അമ്മ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. രാവിലെ ഒമ്പത് മണി മുതൽ ഹൈദരാബാദ് പദ്‌മാലയ സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മഹാപ്രസ്ഥാനിൽ സംസ്‌കാരച്ചടങ്ങുകൾ നടക്കുമെന്ന് കുടുംബം പ്രസ്‌താവനയിൽ അറിയിച്ചു. തെലുങ്കിലെ മുതിർന്ന നടൻ കൃഷ്‌ണയുടെ ഭാര്യയുമായിരുന്നു. ഇന്ദിരയുമായി വേർപിരിഞ്ഞ കൃഷ്‌ണ പിന്നീട് വിജയനിർമലയെ വിവാഹം ചെയ്‌തു. മ​ഹേഷ് ബാബുവിന്റെ സഹോദരൻ രമേഷ് ബാബു ഈയിടെയാണ് അന്തരിച്ചത്. Read on deshabhimani.com

Related News