കമൽഹാസനൊപ്പം പുതിയചിത്രം പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്; "മാസ്റ്റർ' പുറത്തിറങ്ങും മുമ്പ് അടുത്തചിത്രം
ലോകേഷ് കനകരാജ് എന്ന സംവിധായകന് കരിയര്‍ ബ്രേക്ക് നല്കിയ ചിത്രമായിരുന്നു കൈതി. കാര്‍ത്തി നായകനായെത്തിയ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കേരളത്തിലുള്‍പ്പെടെ തീയറ്ററുകൾ നിറഞ്ഞോടി. കൈതിയുടെ വിജയത്തിന് പിന്നാലെ ലോകേഷ് ഒരുക്കിയ, വിജയ് ‐ വിജയ് സേതുപതി ചിത്രം "മാസ്റ്റര്‍' ഇതിനകം തീയേറ്ററുകളില്‍ എത്തേണ്ട ചിത്രമായിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് നിലവില്‍ അനിശ്ചിതമായി തുടരുകയാണ്. എന്നാല്‍ ഇപ്പോഴിതാ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്. കമൽഹാസൻ നായകനാകുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ലോകേഷ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. വൈകിട്ട് ആറിന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ലോകേഷ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വിജയ്യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും 'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മാസ്റ്റര്‍. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്, അര്ജുന് ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന് സൂര്യന്. Read on deshabhimani.com