ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന "ലാൽ സലാം " ചൈന്നൈയിൽ തുടക്കമായി



ചെന്നൈ> രജനികാന്തിൻ്റെ മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ലാൽ സലാം " പ്രഖ്യാപിച്ചു. ലൈക പ്രൊഡക്ഷൻ്റെ ബാനറിൽ സുഭാഷ്കരൻ നിർമ്മിക്കുന്നു. രജനികാന്ത് അഥിതി വേഷത്തിലെത്തുന്ന ചിത്രത്തിൽ യുവനായകരായ വിഷ്ണു വിശലും, വിക്രാന്തുമാണ് നായകരാകുന്നത്.   ഐശ്വര്യ 2012 ൽ ധനുഷും ശ്രുതി ഹാസനും പ്രധാന വേഷത്തിൽ അഭിനയിച്ച ത്രീ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സിനിമയിലേക്കെത്തുന്നത്. തുടർന്ന് ' വെയ് രാജാ വെയ് ' എന്ന ചിത്രവും 2017ൽ സിനിമാ വീരൻ എന്ന ഡോക്യുമെൻറിയും സംവിധാനം ചെയ്തിട്ടുണ്ട്. ഐശ്വര്യ  തന്നെ തിരക്കഥയൊരുക്കുന്ന ലാൽ സലാമിന് ഏ ആർ റഹ്മാൻ സംഗീത സംവിധായകനാകും. ക്യാമറ : വിഷ്ണു രംഗസ്വാമി, കലാസംവിധാനം : രാമു തങ്കരാജ്, എഡിറ്റിംഗ് : ബി പ്രവീൺ ഭാസ്കർ, വസ്ത്രാലങ്കാരം : പൂർണ്ണിമ രാമസ്വാമി എന്നിവർ നിർവ്വഹിക്കും. പൊന്നിയൻ ശെൽവൻ്റെ വൻ വിജയത്തിന് ശേഷം വൻ താര ചിത്രങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ലൈക പ്രൊഡക്ഷൻസിൻ്റെ ലാൽസലാം 2023 ൽ  തിയ്യേറ്ററുകളിലെത്തും. Read on deshabhimani.com

Related News