പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ; കുങ്കിപ്പടയുമായി ടി എസ് സുരേഷ് ബാബു



കൊച്ചി> പ്രായിക്കര പാപ്പാനു ശേഷം വീണ്ടും ആനക്കഥയുമായി  ടി എസ് സുരേഷ് ബാബു എത്തുന്നു. കുങ്കിപ്പട എന്ന പുതിയ ചിത്രം ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഒയാസിസാണ് നിർമ്മിക്കുന്നത്. പ്രായിക്കര പാപ്പാൻ ചിത്രീകരിച്ച കോന്നിയാണ് കുങ്കിപ്പടയുടെ പ്രധാന ലൊക്കേഷൻ. സുരേഷ് ബാബു  സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി സംവിധായകൻ ഷാബു ഉസ്‌മാനാണ് രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തുടങ്ങും. പിആർഒ- അയ്‌മ‌നം സാജൻ. Read on deshabhimani.com

Related News