രജിഷ വിജയൻ, പ്രിയാ വാര്യർ ചിത്രം "കൊള്ള " ട്രെയിലർ എത്തി



കൊച്ചി : ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച കൊള്ള എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി സംവിധായകൻ സിബി മലയിലാണ് ഔദ്യോഗികമായി ട്രെയിലർ ലോഞ്ച് ചെയ്തത്  ട്രെയിലർ നിരവധി താരങ്ങൾ ഷെയർ ചെയ്തു. ജൂൺ  9ന്  ചിത്രം തീയ്യേറ്ററുകളിൽ എത്തും. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ  ഒരുക്കിയിരിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി രജീഷ് നിർമ്മിക്കുന്നു. രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഡോക്ടർമാരായ ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിർമ്മാതാവാണ്.  അലൻസിയർ,  പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി , ഷെബിൻ ബെൻസൻ, പ്രേം പ്രകാശ്   തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. രവി മാത്യു പ്രൊഡക്ഷൻസും നിർമ്മാണത്തിൽ സഹകരിക്കുന്നു. ഷാൻ റഹ്മാൻ സംഗീത സംവിധാനം, ക്യാമറ രാജവേൽ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രവി മാത്യൂ, എഡിറ്റർ: അർജുൻ ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, പി ആർ ഒ: മഞ്ജു ഗോപിനാഥ്., മാർക്കറ്റിംഗ്: കൺടന്റ് ഫാക്ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി. അയ്യപ്പൻ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്. Read on deshabhimani.com

Related News