"സന്തോഷവാനായി ലൊക്കേഷനിൽ നിന്നും പോയ രമേശ് ഏട്ടാ എന്തിനി കടുംകൈ ചെയ്‌തു"; വേദന പങ്കുവച്ച്‌ കണ്ണൻ താമരക്കുളം



സിനിമാലോകത്തിന്‌ ഞെട്ടൽ നൽകിയായിരുന്നു നടൻ രമേശ്‌ വലിയശാലയുടെ മരണം. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രമേശ്‌ തലേന്ന്‌ "വരാൽ' എന്ന സിനിമയുടെ സെറ്റിൽ നിന്നാണ്‌ വീട്ടിലെത്തിയത്‌. രമേശിന്റെ വിയോഗം ഒട്ടും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്‌ താനെന്ന്‌ ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളം പറയുന്നു. കണ്ണൻ താരമക്കുളത്തിന്റെ കുറിപ്പ്‌: വളരെ സന്തോഷവാനായി ഇവിടെ  ലൊക്കേഷനിൽ നിന്നും പോയ രമേശ് ഏട്ടാ എന്തിനി കടുംകൈ ചെയ്‌തു. വലിയ  ചതി ആയി പോയി.  സന്തോഷവാനായിരുന്നല്ലോ നിങ്ങള്‍. അടുത്ത പടത്തിലും ഞാൻ ഉണ്ട് എന്ന് പറഞ്ഞിട്ടല്ലേ നിങ്ങൾ പോയത്. എത്ര എനർജിറ്റികായിരുന്നു നിങ്ങൾ വരാൽ സെറ്റിൽ. നിങ്ങൾ സ്വയം ജീവിതം അവസാനിപ്പിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അങനെ ചെയ്യാനുള്ള മാനസിക ബലം നിങ്ങൾക്ക് ഇല്ലല്ലോ. പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്‌നവും ഭൂമിയിൽ ഇല്ലെന്ന് നിങ്ങള്‍ക്ക് അറിയാതെ പോയോ. ഇന്നലെ  ഒരുദിവസം മുഴുവൻ എടുത്തു പ്രിയ സുഹൃത്തേ നിങ്ങളുടെ വിയോഗം വിശ്വസിക്കാൻ. നിങ്ങളുടെ വർക്ക്‌ മുഴുവൻ തീർക്കാതെ വിട്ടിരുന്നെങ്കിൽ അത് ഓർത്തെങ്കിലും ആ നശിച്ച നിമിഷത്തെ  അതിജീവിക്കുമായിരുന്നില്ലേ എന്ന് ഞാൻ ഏറെ നേരം ചിന്തിച്ചു. ഒരു ആദരാഞ്ജലി പോസ്റ്റ് ഇടാൻ എനിക്ക് ഒട്ടും മനസുണ്ടായിട്ടല്ല.. സുഹൃത്തുക്കളെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ജീവിച്ചു  കാണിക്കുകയാണ് വേണ്ടത്. ഒരുപാടു വേദനയോടെ ആത്മാവിന് "നിത്യ ശാന്തി" എന്ന് ഒന്ന് ഉണ്ടെകിൽ അതിനായി പ്രാർത്ഥിക്കുന്നു. Read on deshabhimani.com

Related News