കേരള ക്രൈം ഫയൽസ് ജൂൺ 23ന്



ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായ കേരള ക്രൈം ഫയൽസ് ജൂൺ 23ന് സ്ട്രീം ചെയ്യും. ക്രൈം ത്രില്ലർ വിഭാ​ഗത്തിൽ പുറത്തിറങ്ങുന്ന സീരീസ് ജൂൺ, മധുരം എന്നീ ചിത്രങ്ങളൊരുക്കിയ അഹമ്മദ് കബീറാണ് സംവിധാനം ചെയ്യുന്നത്. ഒരു സെക്‌സ് വർക്കറിന്റെ കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് സീരീസിന്റെ വിഷയം. അജു വർ​ഗീസ്, ലാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് നിർമാണം.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബം​ഗാളി ഭാഷകളിലും സീരീസ് പുറത്തിറങ്ങും. ആഷിഖ് അമറാണ് രചന. കഴിഞ്ഞ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുറത്തുവിട്ട ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. Read on deshabhimani.com

Related News