ശ്യാമ പ്രസാദ്‌ ചിത്രം കാസിമിന്റെ കടൽ ജർമൻ മേളയിൽ



ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്‌ത ചിത്രം കാസിമിന്റെ കടൽ ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. 19ാമത്‌ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫള സറ്റുട്ട്‌ഗാർട്ടിലാണ്‌ ചിത്രം പ്രദർശിപ്പിക്കുക. ജൂലൈ 20 മുതൽ24 വരെയാണ്‌ മേള.   അനീസ് സലീമിന്റെ 'എ സ്‌മോൾ ടൗൺ സീ' എന്ന നോവലിന്റെ ചലച്ചിത്രഭാഷ്യമാണ്‌ ചിത്രം. ജനിച്ചുവളർന്ന നാട്ടിൽ തന്റെ അവസാന നാളുകൾ ചെലവിടണമെന്ന പിതാവിന്റെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തിൽ നിന്ന് ചെറിയൊരു കടലോരപ്രദേശത്തേക്ക് പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വർക്കലയിൽ ചിത്രീകരിച്ച ചിത്രം പ്രദേശത്തെ സംസാരഭാഷ കൃത്യമായി ലഭിക്കുന്നതിനായി പ്രദേശവാസികളെ സിനിമയുടെ ഭാഗമാക്കിയാണ്‌ കാസിമിന്റെ കടൽ ഒരുക്കിയത്‌. ഹരീഷ് ഉത്തമൻ, ആര്യാ സലീം, താഷി ഷംദത്ത്, നിരഞ്ജൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം നിർമ്മിച്ചത് ജയകുമാർ ടി എസ്, ഗിരീഷ് ഉത്തമൻ എന്നിവർ ചേർന്നാണ്. മനോജ് നാരായണൻ ഛായാഗ്രഹണം നിർവ്വഹിച്ച കാസിമിന്റെ കടലിന്റെ തിരക്കഥയും പശ്ചാത്തല സംഗീതവും ശ്യാമപ്രസാദിന്റേതാണ്. ശ്യാമപ്രസാദ്‌ ഒരുക്കിയ മമ്മൂട്ടിയും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിൽ എത്തിയ ഒരേ കടൽ 2008ലെ സ്റ്റുട്ട്ഗാർട്ട് മേളയിൽ പുരസ്കാരം നേടിയിരുന്നു.   Read on deshabhimani.com

Related News