കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമ ജപ്പാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി



ചെന്നൈ : 2022 ൽ തമിഴ് സിനിമയിൽ  ' വിരുമൻ ', ' പൊന്നിയിൻ സെൽവൻ ' , ' സർദാർ ' എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ  കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമ ജപ്പാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തിറക്കി.. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന  സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.  ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ  നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ' ജപ്പാൻ '. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ' ജപ്പാൻ' കാർത്തിയുടെ വ്യത്യസ്ത വേഷങ്ങളുള്ള ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.  തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും പ്രശസ്തി നേടിയ നടൻ  സുനിൽ  തമിഴിൽ ചുവടു വെക്കുകയാണ്.' ' ഗോലി സോഡ ', ' കടുക് ' എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.   പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. സംവിധായകൻ രാജു മുരുകൻ - ഛായഗ്രാഹകൻ രവിവർമ്മൻ - കാർത്തി - ഡ്രീം വാരിയർ പിക്ചേഴ്സ്  എന്നീ പ്രഗല്ഭ കൂട്ട്  കെട്ടിൽ തയ്യാറെടുക്കുന്ന' ജപ്പാൻ '  ആരാധകരിലും സിനിമാ വൃത്തങ്ങളിലും  ഏറെ പ്രതീക്ഷ നൽകുന്നു.പുഷ്പ ' യിൽ ' മംഗളം സീനു ' എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ.  തൂത്തുക്കുടിക്കൊപ്പം, കേരളവും ' ജപ്പാൻ ' സിനിമയുടെ ലൊക്കഷനാണ്. പി ആർ ഒ സി.കെ.അജയ് കുമാർ, Read on deshabhimani.com

Related News