"കടുവ' യിലെ വിവാദ സംഭാഷണം നീക്കി; ഇന്ന്‌ രാത്രി പ്രിന്റ്‌ മാറ്റുമെന്ന്‌ പൃഥ്വിരാജ്‌



തിരുവനന്തപുരം > പൃഥ്വിരാജ്‌ നായകനായ കടുവ സിനിമയിലെ വിവാദ സംഭാഷണം ഒഴിവാക്കി. സംഭാഷണം ഒഴിവാക്കിയുള്ള പതിപ്പ്‌ സെൻസർ ബോർഡിന്‌ നൽകിയിട്ടുണ്ട്‌. സാധ്യമെങ്കിൽ ഇന്ന്‌ രാത്രിതന്നെ പുതിയ പതിപ്പ്‌ തിയറ്ററുകൾക്ക്‌ മാറ്റി നൽകുമെന്നും പൃഥ്വിരാജ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമർശം വന്നതിൽ ഖേദം രേഖപ്പെടുത്തി പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും രംഗത്തെത്തിയിരുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നാണ് ഷാജി കൈലാസ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. Read on deshabhimani.com

Related News