കൊറിയന്‍ പോപ് താരം മൂൺ ബിൻ വീടിനുള്ളിൽ മരിച്ചനിലയില്‍



സിയോള്‍ > കൊറിയന്‍ പോപ് താരം മൂൺ ബിനി (25) നെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ആസ്ട്രോയിലെ അം​ഗമായിരുന്നു. ആസ്ട്രോയുടെ മാനേജ്മെന്റ് കമ്പനിയായ ഫന്റാജിയോ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സിയോളിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. 2016ലാണ് മൂണ്‍ ബിന്‍ ആസ്ട്രോയിലെത്തുന്നത്. Read on deshabhimani.com

Related News