ത്രില്ലടിപ്പിച്ച് 'ജോൺ ലൂതർ' ട്രെയിലർ



കൊച്ചി> ജയസൂര്യ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 'ജോൺ ലൂതറി'ന്റെ ട്രെയ്‌ലർ പുറത്ത്.  മമ്മൂട്ടി, മോഹൻലാൽ, വിജയ് സേതുപതി,  മഞ്ജു വാര്യർ, പാർവതി, നവ്യാ നായർ, മീരാ ജാസ്മിൻ, ആസിഫ് അലി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്  തുടങ്ങി നിരവധി താരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയാണ് ട്രെയിലർ പുറത്തിറക്കിയത്. നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യുവും ക്രിസ്റ്റീന തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. ജോൺ ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതാണ് ട്രെയിലർ.   ചിത്രത്തിൽ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്‌മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബി വർഗീസ് രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹമാൻ ആണ്. എഡിറ്റിംഗ്-പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കലാസംവിധാനം-അജയ് മങ്ങാട്, മേക്കപ്പ്-ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റിൽസ്-നവീൻ മുരളി, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിബിൻ ജോൺ, ആക്ഷൻ-ഫീനിക്‌സ് പ്രഭു, പരസ്യകല-ആനന്ദ് രാജേന്ദ്രൻ. എ എസ് ദിനേശ്, പ്രതീഷ്‌ ശേഖർ എന്നിവരാണ് പിആർഒ, നവീൻ മുരളി സ്റ്റിൽ ഫോട്ടോഗ്രഫി നിർവഹിക്കുമ്പോൾ, പബ്ലിസിറ്റി ഡിസൈനുകൾ ആനന്ദ് രാജേന്ദ്രന്റേതാണ്. Read on deshabhimani.com

Related News