കേന്ദ്രകഥാപാത്രങ്ങളായി ഉർവശിയും ഇന്ദ്രൻസും; ജലധാര പമ്പ്സെറ്റ് സിൻസ് 1962 തുടക്കം കുറിച്ചു



വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 സിനിമയുടെ പൂജ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്നു. ഇവരുടെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം  നിർവഹിക്കുന്നത്.ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. സാഗർ, ജോണി ആന്റണി, ടി ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 19ന് പാലക്കാട് തുടങ്ങും. ആഷിഷ് ചിന്നപ്പ, പ്രജിൻ എം പി എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ്  സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, ഗാനരചന – മനു മഞ്ജിത്ത്, ഹരിനാരായണൻ, മേക്കപ്പ് – സിനൂപ് രാജ്, കോസ്റ്റ്യൂം – അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, സ്റ്റിൽ - നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, വിഎഫ്എക്‌സ് – ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഡിസൈൻ 24AM. Read on deshabhimani.com

Related News