ജാക്‌സൺ ബസാർ യൂത്ത് ചിത്രീകരണം തുടങ്ങി



കോഴിക്കോട്> ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന 'ജാക്‌സൺ ബസാർ യൂത്ത്' ന്റെ ചിത്രീകരണം പേരാമ്പ്രയിൽ ആരംഭിച്ചു. ക്രോസ് ബോർഡ് ക്യാമറ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ സംവിധായകൻ സകരിയ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ലുക്ക്മാൻ, ചിന്നു ചാന്ദ്നി, അഭിരാമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉസ്മാൻ മാരത്താണ് തിരക്കഥ എഴുതിയത്. ഡോ. സൽമാൻ അഹമ്മദ് ഷാഫി, അഡ്വക്കറ്റ് സക്കരിയ തുടങ്ങിയവർ കോ പ്രൊഡ്യൂസർമാരും ഹാരിസ് ദേശം (ഇമാജിൻ സിനിമാസ് ), പി.ബി അനീഷ് എന്നിവർ ലൈൻ പ്രൊഡ്യൂസർമാരുമാണ്. ക്യാമറ: കണ്ണൻ പട്ടേരി, എഡിറ്റർ: അപ്പു ഭട്ടതിരി, ആർട്ട്: അനീസ് നാടോടി, സംഗീതം: ഗോവിന്ദ് വസന്ത, മേക്കപ്പ്: ഹക്കീം കബീർ, എക്സി. പ്രൊഡ്യൂസർ: അമീൻ അഫ്സൽ, ഷംസുദ്ധീൻ എം, കൺട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് അത്തോളി, അനീഷ് നന്തിപുലം, സ്റ്റിൽസ്: രോഹിത്, ഡിസൈൻ: പോപ് കോൺക്രിയേറ്റീവ് സ്. Read on deshabhimani.com

Related News