രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവല്‍ കൊച്ചിയില്‍; എന്‍ട്രികള്‍ ക്ഷണിക്കുന്നു



കൊച്ചി > രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവലിന് കൊച്ചിയില്‍ വേദിയൊരുങ്ങുന്നു. ഡിസംബര്‍ 3,4,5 തീയതികളില്‍ നടക്കുന്ന മേളയില്‍  അഞ്ചു മിനിറ്റില്‍ താഴെയുള്ള ചെറുചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പ്രശസ്ത സിനിമാപ്ര വര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കായുള്ള സെലിബ്രിറ്റി ലീഗായ 'പര്‍പ്പിള്‍ സോണ്‍' ആണ് മേളയുടെ പ്രധാന ആകര്‍ഷണം. മികച്ച വിദേശ ചിത്രം, ദേശീയ ചിത്രം, പ്രാദേശിക ചിത്രം, സാമൂഹ്യ പ്രസക്തിയുള്ള ചിത്രം, പരിസ്ഥിതി സൗഹൃദ ചിത്രം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. വിദ്യാര്‍ഥികള്‍ക്കായും പ്രത്യേക വിഭാഗമുണ്ട്. മികച്ച ചിത്രത്തിന് 50,000 രൂപയും ക്രിസ്റ്റല്‍ ലീഫ് അവാര്‍ഡ് ശില്‍പവും പ്രശസ്തി പത്രവും പുരസ്‌കാരമായി നല്‍കും. വിവിധ വിഭാഗങ്ങളിലായി 5 ലക്ഷത്തിലധികം രൂപയുടെ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്തര്‍ദേശീയതലത്തില്‍ 200 അധികം സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന ചിത്രം മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ചെയര്‍മാനും, രാജാജി മാത്യു തോമസ് ചീഫ്. കോഓര്‍ഡിനേറ്ററും, സംവിധായകന്‍ മധു നാരായണന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും, സംവിധായകന്‍ ജിയോ ബേബി പ്രോഗ്രാം ഡയറക്ടറും, സെന്തില്‍ സി. രാജന്‍ ക്രയേറ്റീവ് ഡയറക്ടറും, ബിജു ലാസര്‍ എക്സി. ഡയറക്ടറുമായ സംഘാടക സമിതിയാണ് നേതൃത്വം നല്‍കുന്നത്. മേളയോടനുബന്ധിച്ച് സിനിമാസാങ്കേതിക മേഖലയില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നു. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന ദിവസം ഒക്ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.imffk.com എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടുക, ഫോണ്‍: 9497131774, email: info@imffk.com Read on deshabhimani.com

Related News