സൗജന്യ സിനിമാ പരിശീലന സംരംഭവുമായി സംവിധായകൻ വെട്രിമാരൻ



ചെന്നൈ : പ്രശസ്ത സിനിമാ സംവിധായകൻ വെട്രിമാരൻ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് കൾച്ചർ (IIFC -International Institute of Film and Culture ) എന്ന പേരിൽ ചലച്ചിത്ര പരിശീലന കേന്ദ്രം ആരംഭിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന 21 നും 25 നും മധ്യേ പ്രായമുള്ള യോഗ്യരായ യുവതീ യുവാക്കൾക്ക്  സൗജന്യമായിട്ടാണ് പരിശീലനം നൽകുക.   ഓരോ വിദ്യാർത്ഥിക്കും 100% സബ്സിഡിക്കൊപ്പം ആഹാരവും,താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടത്രെ. മാധ്യമവുമായി ബന്ധമില്ലാത്ത ( Non Media) വിഷയത്തിൽ ബിരുദമാണ് പ്രവേശന യോഗ്യത.  അഞ്ചുഘട്ടങ്ങളായിട്ടുള്ള യോഗ്യതാ പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.  http://www.iifcinstitute.com/ എന്ന വെബ് സൈറ്റിൽ നിന്നും കൂടുതൽ  വിവരങ്ങൾ ലഭ്യമാണ്. വെട്രിമാരൻ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. Read on deshabhimani.com

Related News