ഇന്ത്യയുടെ ഓസ്കർ എൻട്രിയായി ഗുജറാത്തി സിനിമ ചെല്ലോ ഷോ
ന്യൂഡൽഹി> ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഗുജറാത്തി സിനിമ 'ചെല്ലോ ഷോ' തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് പാൻ നളിൻ സംവിധാനം ചെയ്ത ചെല്ലോ ഷോ തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം. ശ്യാം സിൻഹ റോയ്, കശ്മീർ ഫയൽസ്, ആർആർആർ, മലയൻകുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കറിലേക്ക് എത്തുന്നത്. ഗുജറാത്തിലെ ഗ്രാമത്തിൽനിന്നുള്ള നളിന്റെ സിനിമാ ഓർമയാണ് കഥയ്ക്ക് പ്രചോദനമായത്. ചിത്രം പ്രദർശിപ്പിച്ച ട്രിബെക്ക ഫിലിം ഫെസ്റ്റിവൽ, സ്പെയിനിലെ വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ നിരവധി അവാർഡ് നേടിയിട്ടുണ്ട്. Read on deshabhimani.com