ഐഎഫ്എഫ്‌കെ: തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ 5 നിശ്ശബ്ദ ചിത്രം



തിരുവനന്തപുരം> ഇരുപത്തേഴാമത് ഐഎഫ്എഫ്‌കെയിൽ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്‌ദ ചിത്രം. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത്‌ബാങ്ക് തിയറ്ററിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റാണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദർശനത്തിനിടെ തത്സമയം പശ്ചാത്തല സംഗീതം പകരുന്നത്. നിശ്ശബ്ദ ചിത്രങ്ങൾക്ക് ഈണം നൽകുന്നതിൽ സവിശേഷ സിദ്ധിയുള്ള അപൂർവം പിയാനിസ്റ്റുകളിലൊരാളാണ് ജോണി ബെസ്റ്റ്. എഫ്ഡബ്ല്യു മുർണോവിന്റെ നിശ്ശബ്ദ ഹൊറർ ചിത്രമായ ‘നൊസ്ഫെരാതു', എറിക് വോൺ സ്ട്രോഹെയിമിന്റെ ‘ഫൂളിഷ് വൈവ്സ്’, കർട്ടിസ് ബേൺഹാർഡിറ്റിന്റെ ‘ദ വുമൺ മെൻ യേൺ ഫോർ’, സ്വീഡിഷ് ചലച്ചിത്രകാരനായ വിക്ടർ സ്ജോസ്ട്രോമിന്റെ ‘ദ ഫാൻറം കാര്യേജ്’, ഡാനിഷ് ചലച്ചിത്രകാരനായ ഡാനിഷ് തിയോഡർ ഡ്രെയറിന്റെ ‘ദ പാർസൺസ് വിഡോ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഡിസംബർ ഒമ്പതുമുതൽ 16 വരെ തിരുവനന്തപുരത്താണ്‌ ചലച്ചിത്രമേള. Read on deshabhimani.com

Related News