ആഷിക്‌ അബു ഛായാഗ്രഹകനാകുന്നു, സംവിധാനം ഹർഷദ്‌; "ഹാഗർ' ചിത്രീകരണം ജൂലൈ അഞ്ചിന്‌ തുടങ്ങും



കൊച്ചി > കോവിഡിന്‌ ശേഷം ഒപിഎം സിനമാസിന്റെ ആദ്യ സിനിമ ചിത്രീകരണം ആരംഭിക്കുകയാണെന്ന്‌ ആഷിഖ്‌ അബു. മമ്മൂട്ടി നായകനായ "ഉണ്ട' യുടെ തിരക്കഥാകൃത്ത്‌ ഹർഷദ്‌ സംവിധാനം ചെയ്യുന്ന "ഹാഗർ' ജൂലൈ അഞ്ചിന്‌ ചിത്രീകരണം തുടങ്ങും. റിമാ കല്ലിങ്കൽ, ഷറഫുദ്ദീൻ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങൾ. സിനിമയുടെ നിർമാണവും റിമ കല്ലിങ്കലും ആഷിഖ്‌ അബുവും ചേർന്നാണ്‌. ആഷിക്‌ അബു ആദ്യമായി ഛായാഗ്രഹകനാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ ആഷിഖ്‌ അബു സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന വിവരം അറിയിച്ചത്‌. കുറിപ്പ്‌: പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമ്മാണം ഞങ്ങൾ പുനഃനാരംഭിക്കാൻ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്ന "ഹാഗർ' കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. * ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിമ്മാണ കമ്പനിയിൽ നിക്ഷിപ്‌തമാണ്. അത് വേറെ ആരേയും ഏൽപിച്ചിട്ടില്ല. സ്നേഹപൂർവ്വം ഒ പി എം സിനിമാസിന് വേണ്ടി ആഷിഖ് അബു. Read on deshabhimani.com

Related News