ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി സൈജു കുറുപ്പ്; 'ഗാര്‍ഡിയന്‍' ട്രെയിലര്‍



സൈജു കുറുപ്പ് നായകനാവുന്ന 'ഗാര്‍ഡിയന്‍' എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പ്രൊഫ. സതീഷ് പോള്‍ രചന, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം മലയാള സിനിമകളുടെ റിലീസിനുവേണ്ടിയുള്ള പുതിയ ഒടിടി പ്ലാറ്റ്ഫോം ആയ പ്രൈം റീല്‍സിന്‍റെ ആദ്യ റിലീസ് ആണ്. ജനുവരി ഒന്നിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്, എഡ്വ. ഷിബു കുര്യാക്കോസ് എന്നിവരാണ് നിര്‍മ്മാണം. എഡിറ്റിംഗ് വിജി എബ്രഹാം. ഛായാഗ്രഹണം ജോബി ജെയിംസ്. സംഗീതം പ്രദീപ് ടോം. ചീഫ് അസോസിയേറ്റ്, സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടര്‍ സബിന്‍ കാട്ടുങ്കല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ആര്‍ട്ടോകാര്‍പസ്. പിആര്‍ഒ എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്. Read on deshabhimani.com

Related News