‘ഐ ലവ് യൂ പറയാൻ ...ഗാഥ ’ തിരിച്ചുവരുന്നു



കൊച്ചി> ‘എങ്കിലെന്നോട് പറ .. ഐ ലവ് യൂന്ന്.. ’’ എന്ന വന്ദനം സിനിമയിലെ സൂപ്പർ ഹിറ്റായ  ഡയലോഗിലെ നായിക ഗാഥ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിലെ  ഹിറ്റായ ആ സിനിമയിൽ നായികയെ അവതരിപ്പിച്ചത് ഗിരിജ ഷെട്ടാർ ആണ്. രക്ഷിത് ക്ഷെട്ടി നിർമ്മിക്കുന്ന  കന്നഡ സിനിമയായ ഇബ്ബാനി തബ്ബിത ഇലയൊലി എന്ന സിനിമയിലുടെയാണ്  ഗിരിജ വീണ്ടുമെത്തുന്നത്. ഇംഗ്ലണ്ടിൽ ജനിച്ച  ഗിരിജ ഷെട്ടാർ മണിരത്നത്തിന്റെ ഗീതാഞ്ജലിയിലാണ് ആദ്യം അഭിനയിച്ചത്. തുടർന്ന്  വന്ദനത്തിലുടെ പ്രേക്ഷക പ്രീതി നേടി.  ഹിന്ദി, തെലുങ്ക് ഉൾപ്പെടെ ആറ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.പിതാവ് കർണ്ണാടക സ്വദേശിയും അമ്മ ബ്രിട്ടീഷ് വംശജയുമാണ്. 1989ലാണ് വന്ദനം റിലീസ് ആകുന്നത്. സിനിമയിലെ അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ..മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ് എന്ന പാട്ടും ഹിറ്റായിരുന്നു. അഭിനേതാവും ഗായികയുമായ അങ്കിത അമരുമാണ് ഇബ്ബാനി തബ്ബിത ഇലയൊലിയിലെ പ്രധാനകഥാപാത്രം.  ചന്ദ്രജിത്ത് ബെലിയപ്പയാണ് സംവിധായകൻ. വാലന്റെൻസ് ഡേയിൽ ചിത്രത്തിന്റെ ലൊക്കേഷൻ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.   Read on deshabhimani.com

Related News