പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന് തുടക്കമായി



തിരുവനന്തപുരം>  ഐടി  ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ പിക്യൂഎഫ്എഫ് - 2020 ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഐടി  ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് ക്വിസ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ഹ്രസ്വചിത്ര മത്സരങ്ങള്‍ക്ക് പുറമേ ഈ വര്‍ഷം വെബ് സീരിസുകള്‍ക്കായി മറ്റൊരു മത്സരവും സംഘടിപ്പിക്കുന്നു. 3 മിനിറ്റില്‍ കുറയാത്ത 3 എപ്പിസോഡുകളുള്ള വെബ് സീരിസുകള്‍ക്ക് ഇതില്‍ പങ്കെടുക്കാം പിക്യൂഎഫ്എഫ് 2020 ന്റെ പ്രദര്‍ശനവും  പുരസ്‌കാരദാനവും ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ഓണ്‍ലൈന്‍ ആയി നടക്കും.  വിഖ്യാത ചലച്ചിത്ര നിരൂപകന്‍  എംഎഫ് തോമസ്  ജൂറി അധ്യക്ഷനാകും. ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് അവാര്‍ഡും  ഉണ്ടായിരിക്കും. മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരം നല്‍കും. നിര്‍മ്മിക്കപ്പെടുന്ന ഹ്രസ്വചിത്രത്തിന്റെ  സംവിധായകന്‍  ഐടി ജീവനക്കാരനായിരിക്കണം എന്നതാണ് പ്രധാന മാനദണ്ഡം. മുന്‍വര്‍ഷങ്ങളില്‍ ക്വിസയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളും പരിഗണിക്കപ്പെടുകയില്ല. മേളയിലേക്ക് ചിത്രങ്ങള്‍ സമര്‍പ്പിക്കുവാനും  നിയമാവലിയെ കുറിച്ച് കൂടുതല്‍ അറിയുവാനും     prathidhwani.org/qisa20 എന്ന വെബ്‌സൈറ്റ്   സന്ദര്‍ശിക്കുക. 2020 ഡിസംബര്‍ 10 ആണ് മേളയിലേക്ക് ചിത്രങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി.   Read on deshabhimani.com

Related News