ബോധവൽക്കരണ ചിത്രങ്ങളുമായി ഫെഫ് ക



കൊച്ചി : കൊറോണ എന്ന മഹാ വിപത്തിനെ നേരിടാൻ ലോകം ജാഗ്രത പാലിക്കുമ്പോൾ ബോധവൽക്കരണ ചിത്രങ്ങളുമായി ഫെഫ്ക ജനങ്ങളിലേക്ക് വരുന്നു. ഏറെ വൈവിധ്യങ്ങളോടെ ഫെഫ്ക തുടങ്ങാനിരുന്ന എന്റർടൈൻമെൻറ്  യൂ ട്യൂബ് ചാനൽ ഈ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഒൻപത് ബോധവൽക്കരണ ചിത്രങ്ങളുമായി ആരംഭിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു .    മുത്തുമണി അഭിനയിക്കുന്ന  വണ്ടർ വുമൺ വനജയാണ്  ആദ്യ ചിത്രമായി ഇന്നലെ  {MARCH 24}വൈകുന്നേരം ആറ് മണിക്ക് പുറത്തിറങ്ങിയത് . എല്ലാവരും സുരക്ഷിതരായാലെ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശം മുന്നോട്ട് വെക്കുന്ന വണ്ടർ വുമൺ വനജ നിത്യ വേതനം കൈപ്പറ്റുന്നവരെ നമ്മൾ ചേർത്തു പിടിക്കണമെന്ന ആശയം കൂടി ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു .   കാലിക പ്രസക്തമായ ഒൻപത് വിഷയങ്ങളെ വളരെ ലളിതമായി ആവിഷ്ക്കരിക്കുന്ന ചിത്രങ്ങളിൽ മഞ്ജു വാര്യർ ,ജയസൂര്യ  കുഞ്ചാക്കോ ബോബൻ , ടൊവിനോ തോമസ് , വിഷ്ണു ഉണ്ണികൃഷ്ണൻ , രജീഷ വിജയൻ , കുഞ്ചൻ , അന്ന രാജൻ , മുത്തുമണി , ജോണി ആന്റണി , സോഹൻ സീനുലാൽ , സിദ്ധാർത്ഥ ശിവ തുടങ്ങിയവരും പങ്കാളികളാകുന്നു  .   ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് ഫെഫ്ക ഈ ചിത്രങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് പൂർത്തിയാക്കിയിട്ടുള്ളത് . ചലച്ചിത്ര സാങ്കേതിക പ്രവർത്തകരും താരങ്ങളും ഫെഫ്കയുടെ ഈ സംരംഭവുമായി  സൗജന്യമായാണ് സഹകരിച്ചിട്ടുള്ളത് .    ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രങ്ങൾ  ഇന്ന്‌  മുതൽ  ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കുമായി ഫെഫ്കയുടെ യു ട്യൂബ് ചാനലിലൂടെ പ്രകാശനം ചെയ്യും .   വണ്ടർ വുമൺ സാറ ,സൂപ്പർ ഹീറോ സുനി ,സൂപ്പർമാൻ  സദാനന്ദൻ ,വണ്ടർ വുമൺ വിദ്യ ,സൂപ്പർ മാൻ ഷാജി ,സൂപ്പർ മാൻ സുബൈർ ,സൂപ്പർ ഹീറോ അന്തോണി ,അൺ നോൺ ഹീറോസ്  എന്നീ  ഹ്രസ്വ ചിത്രങ്ങളാണ് നാളെ മുതൽ റിലീസ് ചെയ്യുന്നത്     പ്രൊജക്റ്റ് ഹെഡ്  ബി .ഉണ്ണികൃഷ്ണൻ, രൺജി പണിക്കർ . ക്രീയേറ്റീവ് ഡയറക്‌ഷൻ  സിജോയ് വർഗീസ് ,ഷെൽട്ടൻ & ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ . പ്രൊജക്റ്റ് ഡയറക്ടേഴ്‌സ്  അപ്പുണ്ണി , കുമാർ നീലകണ്ഠൻ ,വിനോദ്  എ .കെ ഛായാഗ്രഹണം - മഹേഷ് രാജ് , സുധീർ സുരേന്ദ്രൻ , മുകേഷ് മുരളീധരൻ ,  സംഗീതം - രാഹുൽ രാജ് ,  എഡിറ്റേഴ്സ് - സൂരജ്‌ ഇ എസ് , കപിൽ ഗോപാലകൃഷ്ണൻ , നെബു ഉസ്മാൻ  കല - ജോസഫ് നെല്ലിക്കൽ  സൗണ്ട് ഡിസൈൻ : അരുൺ വർമ്മ  സിങ്ക് സൗണ്ട് - വിനീത് ബാലചന്ദ്രൻ , സുധീഷ് രാജ്  വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , സഹായി - അനൂപ് ബുദ്ധ , ചമയം - റോണക്സ് സേവ്യർ , സഹായികൾ - എബി കുരീക്കാട് , വിനോയ് ,  കേശാലങ്കാരം -സീമാ ഹരിദാസ്  ,  കളർ ഗ്രെഡിങ് - ലിജു പ്രഭാകർ , ശ്രീകുമാർ , നിശ്ചല ഛായാഗ്രഹണം - ഇക്കുട്ട്സ് രഘു ആലുവ,  പ്രൊഡക്ഷൻ കൺട്രോളർ  - ജാവേദ് ചെമ്പ് , പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ജാഫർ ,  പി ആർ ഒ : മഞ്ജു ഗോപിനാഥ് , ഡിസൈൻസ്  കോളിൻസ്  ആർട്ട് അസിസ്റ്റൻസ് - വിജോ കണ്ണാമ്പിള്ളി ,മണി , കുട്ടൻ , അപ്പു , കുഞ്ഞ് . പ്രൊഡക്ഷൻ അസിസ്റ്റൻസ് - ഉണ്ണി കൊടുങ്ങല്ലൂർ , വിജീഷ് . ഗതാഗതം - ഇബ്രാഹിം കപ്പിത്താൻ  യൂണിറ്റ് എ സി എസ്  & എസ് ജെ സിനി സർവീസ് .  എ സി എസ്  സിനി സർവീസ്  ലൈറ്റ് മെൻസ് - ജിനി മോൻ ,  ബാലു , ഷനിൽ, ശരത്ത് , ജോസഫ് , വിനു , അജി . എസ് ജെ സിനി സർവീസ് .  ലൈറ്റ് മെൻസ് - ജോഷി , പ്രസാദ് , സുരേഷ് , ഹരി , രഞ്ജിത്ത് , സജീഷ് . കേമറ - എ സി എസ് & സിനി ഫോക്കസ് .  കേമറ അസിസ്റ്റന്റ്സ് ( എ സി എസ് ) റൗഫ് , സോജൻ  സിനി ഫോക്കസ് - ഷാനവാസ് , വിവേക് കുമാർ , പ്രീജിത്ത് , രാജ് ഫോക്കസ് പുള്ളർ - ദീപക് ടി കല്ലിങ്ങൽ   Read on deshabhimani.com

Related News