ഒടിടി റിലീസിന്‌ 
എതിരല്ലെന്ന്‌ ഫെഫ്‌ക



കൊച്ചി > ഒടിടിയിൽ ചിത്രം റിലീസ്‌ ചെയ്യുന്നതിന്‌ സിനിമാ അണിയറപ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക എതിരല്ലെന്ന്‌ ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. സിനിമയിലെ തൊഴിലവസരത്തെക്കുറിച്ച്‌ സ്‌ത്രീകൾക്ക്‌ അവബോധമുണ്ടാക്കാൻ ക്യാമ്പ്‌ സംഘടിപ്പിക്കും. നടൻ ജോജു ജോർജ് അഭിനയിക്കുന്ന ചില സിനിമാ സെറ്റിലേക്ക്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ മാർച്ച്‌ നടത്തിയതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷനേതാവിന്‌ കത്തയച്ചിരുന്നെന്നും  അദ്ദേഹം പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ എസ്‌ എൻ സ്വാമി, ജോയിന്റ്‌ സെക്രട്ടറി സുമംഗല സുനിൽ, വർക്കിങ് സെക്രട്ടറി സോഹൻ സീനുലാൽ, ട്രഷറർ ആർ എച്ച്‌ സതീശ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News