വിനയ് ഫോർട്ട് നായകനാകുന്ന 'ഫാമിലി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി



വിനയ് ഫോർട്ട് നായകനായി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഫാമിലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ, നിൽജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ന്യൂട്ടൻ സിനിമയാണ് നിർമ്മാണം. ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂർ, സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം, എവരി തിങ് ഈസ് സിനിമ, എന്നിവയാണ് ഡോൺ സംവിധാനം ചെയ്ത പ്രമുഖ ചിത്രങ്ങൾ. പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ചിത്രങ്ങൾ രാജ്യാന്തര മേളകളിൽ ഉൾപ്പെടെ നിരവധി മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ബർമുഡ, കൊള്ള, ആട്ടം, ഗോൾഡ്, സോമൻ്റെ കൃതാവ് തുടങ്ങിയ ചിത്രങ്ങെളാണ്  വിനയ് ഫോർട്ടിൻ്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.   Read on deshabhimani.com

Related News