പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്: റിലീസ് തിയതി പ്രഖ്യാപിച്ചു



ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം മെയ് 26 മുതൽ ആമസോൺ പ്രൈമില്‍ സ്ട്രീം ചെയ്യും. ഫീൽഗുഡ് എന്റർടെയിനറായി ഏപ്രിൽ 28ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയിരുന്നത്. പാച്ചു എന്ന ടൈറ്റിൽ റോളിൽ ഫഹദ് എത്തിയ ചിത്രത്തിൽ ഇന്നസെന്റ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, വിനീത്, മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, നന്ദു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നസെന്റ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന മലയാളചിത്രം കൂടിയാണ് പാച്ചുവും അത്ഭുതവിളക്കും. മുംബൈയിൽ ജനിച്ചുവളർന്ന ഒരു മലയാളി യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മിച്ചത്. സംഗീതസംവിധാനം: ജസ്റ്റിന്‍ പ്രഭാകരന്‍. ഛായാഗ്രഹണം: ശരണ്‍ വേലായുധൻ. Read on deshabhimani.com

Related News