സുകുമാരകുറുപ്പായി ദുൽഖർ; "കുറുപ്പ്' ന്റെ പോസ്റ്റർ പുറത്തിറങ്ങി



കൊച്ചി> ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ "സെക്കന്റ് ഷോ'ക്ക‌്  ശേഷം ദുൽഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം "കുറുപ്പ്' ന്റെ ചിത്രീകരണം ആരംഭിച്ചു. ഒടുവിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിന‌് വൻ സ്വീകാര്യതയാണ‌് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത‌്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ‌് ചിത്രം നിർമിക്കുന്നത‌്. ത്രില്ലർ സ്വഭാവം ഉള്ള ചിത്രമായിരിക്കും "കുറുപ്പ്' എന്നാണ‌് അണിയറ പ്രവർത്തകർ പറയുന്നത‌്. ദുൽഖർ സൽമാൻ സുകുമാരകുറുപ്പായി തിരശീലക്കു മുൻപിൽ വരുമ്പോൾ പ്രേക്ഷകരും ആകാംക്ഷയിൽ ആണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു.   Read on deshabhimani.com

Related News