നടൻ ദുൽഖർ സൽമാൻ കോവിഡ്

ദുൽഖർ സൽമാൻ/ ഫെയ്‌സ്‌ബു‌ക്ക്


കൊച്ചി > നടൻ ദുൽഖർ സൽമാൻ കോവിഡ് സ്ഥിരീകരിച്ചു. രോ​ഗബാധിതനായ വിവരം താരം തന്നെയാണ് ഫെയ്‌സ്‌ബു‌ക്കിലൂടെ അറിയിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുൽഖർ വീട്ടിൽ ക്വാറൻറൈനിലാണ്. നേരിയ പനിയുള്ളതൊഴിച്ചാൽ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ദുൽഖർ അറിയിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ അടുത്ത സമ്പർക്കമുണ്ടായിരുന്നവർ ഐസൊലേഷനിൽ പോകണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും ദുൽഖർ പറയുന്നു. ഈ മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ദുൽഖർ പറഞ്ഞു. കഴിഞ്ഞ ദിവസം പിതാവ് മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. Read on deshabhimani.com

Related News