നായകനായി ധ്യാൻ ശ്രീനിവാസൻ; 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' ചിത്രീകരണം ആരംഭിച്ചു



ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്‌പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പൂജയും ചിത്രീകരണവും തൊടുപുഴയിൽ ആരംഭിച്ചു. ഗായത്രി അശോക് ആണ് നായിക. ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്‌ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ, അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ - ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം - വിജു രാമചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ - അശ്വഘോഷൻ, എഡിറ്റർ- കപിൽ കൃഷ്‌ണ, ഗാനങ്ങൾ - സന്തോഷ് വർമ്മ, സംഗീതം - ബിജിപാൽ, കല - കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, പിആർഒ- അയ്‌മ‌നം സാജൻ. Read on deshabhimani.com

Related News