"ധരണി " തുടങ്ങി



തിരുവനന്തപുരം: നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ  പ്രദർശിപ്പിച്ച 'പച്ച 'യ്ക്കു ശേഷം പാരലാക്സ് ഫിലിം ഹൗസിൻ്റെ ബാനറിൽ ശ്രീവല്ലഭൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ' ധരണി '. ബാല്യത്തിൽ ഏൽക്കുന്ന മുറിവുകൾ  കുട്ടികളുടെ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നതാണ് പ്രമേയം.  പുതുമുഖം രതീഷ് രവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ എം.ആർ. ഗോപകുമാർ, പ്രൊഫസർ അലിയാർ,  സുചിത്ര , ദിവ്യ, കവിതാ ഉണ്ണി എന്നിവരും നിരവധി ബാലതാരങ്ങളും അണിനിരക്കുന്നു. കഥ, തിരക്കഥ, സംവിധാനം, ശ്രീവല്ലഭൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - കെ.രമേഷ്, സജു ലാൽ, കാമറ - ജിജു സണ്ണി, എഡിറ്റിംഗ് - കെ. ശ്രീനിവാസ്, സംഗീത സംവിധാനം & ബി ജി എം-രമേശ്  നാരായണന്‍, ആർട്ട് - മഹേഷ് ശ്രീധർ, മേക്കപ്പ് -ലാൽ കരമന, കോസ്റ്റുംസ് - ശ്രീജിത്ത് കുമാരപുരം, പ്രൊജക്ട് ഡിസൈനർ - ആഷിം സൈനുൽ ആബ്ദിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിനിൽ.ബി. ബാബു, അസോസിയേറ്റ് ഡയറക്ടർ - ബാബു ചേലക്കാട്, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ് - ഉദയൻ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്. സ്റ്റില്‍- വിപിന്‍ദാസ് ചുള്ളിക്കല്‍ ,പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അരുൺ വി.ടി. പി.ആർ.ഒ സുനിത സുനിൽ. Read on deshabhimani.com

Related News