പ്രിയനന്ദനന്റെ 'ധബാരി ക്യുരുവി': ടൈറ്റില്‍ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു



ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന 'ധബാരി ക്യുരുവി' ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു. ലോകസിനിമയില്‍ തന്നെ ആദ്യമായാണ് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന സിനിമയുണ്ടാകുന്നത്. അജിത്ത് വിനായക ഫിലിംസും ഐവാസ് വിഷ്വല്‍ മാജിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും ഇരുള ഭാഷയിലാണ് ഒരുങ്ങുന്നത്.  അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ചിത്രീകരണം ആരംഭിക്കും. കഥ: പ്രിയനന്ദനന്‍, ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍,ഗാനരചന: ആര്‍. കെ. രമേഷ് അട്ടപ്പാടി   Read on deshabhimani.com

Related News