മാസ്റ്റർ പുതിയ ദൃശ്യാനുഭവത്തിൽ ; 'ക്രിസ്റ്റി ആർ ജിബി ലേസർ പ്രൊജക്ടർ സ്ക്രീനിംഗ് ഇടപ്പള്ളി വനിത ,വിനീതയിൽ



'ക്രിസ്റ്റി ആർ ജിബി ലേസർ സിനി ലൈഫ്'  പ്രൊജക്ടർ സ്ക്രീനിംഗ് ഇടപ്പള്ളി വനിത ,വിനീതയിൽ നാളെ മുതൽ https://fb.watch/2ZaN9ETAh3/                                           നീണ്ട ഇടവേള കഴിഞ്ഞു ഏതാണ്ട് 309 ദിവസങ്ങൾക്കുശേഷം. കേരളത്തിലെ തിയേറ്ററുകൾ ഇന്ന്  തുറക്കുന്നു. ആദ്യ സിനിമയായി വിജയ് യുടെ  മാസ്റ്റർ എത്തുമ്പോൾ  എറണാകുളത്തെ ഇടപ്പള്ളി വനിതാ വിനീത തിയേറ്ററിൽ 2020ലെ ഹൈടെക് റിയൽ ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിലൂടെ ആരാധകർക്ക് സിനിമ കാണാം. കേരളത്തിൽ മികച്ച വിഷ്വൽ ക്വാളിറ്റിയോടെ 35അടി വീതിയിൽ 15 അടി നീളത്തിൽ സിനിമയുടെ എല്ലാവിധ ദൃശ്യാ ഭംഗിയോടെയും കാണാൻ കഴിയുന്ന ആദ്യ തിയറ്ററായി വനിത വിനീത മാറുകയാണ്. രണ്ടു വർഷങ്ങൾക്ക് മുൻപാണ് കാട്ടാക്കടയിലെ തിയറ്ററിൽ ഇതിനു മുൻപുള്ള വേർഷൻ വന്നത് എന്നാൽ 2020-21 വർഷത്തെ അപ്ഡേറ്റഡ് വേർഷനോടെയാണ് പുതിയ ലേസർ പ്രോജെക്ഷൻ തിയേറ്ററിൽ വച്ചിരിക്കുന്നത്. ഇതിനായി തിയേറ്ററിലെ 1,2 സ്‌ക്രീനുകളാണ് സെറ്റ് ചെയ്തത് കൂടാതെ ഇതുവരെ ഉണ്ടായിരുന്ന സ്ക്രീനും മാറ്റിയിരിക്കുകയാണ്. ഏകദേശം 80 ലക്ഷത്തോളം രൂപയാണ് പ്രൊജക്ടറിന്റെ വില ഈ വിലയിലുള്ള 2 പ്രൊജക്ടറുകൾ ആണ് തിയേറ്ററിൽ സെറ്റ് ചെയ്തിരിക്കുന്നത്. നാളെ മുതൽ വനിതാ വിനീതയിൽ ഇതുവരെ കാണാത്ത ദൃശ്യാനുഭവമായിരിക്കും പ്രേക്ഷകർക്ക് ലഭിക്കാൻ പോകുന്നത്. പുതിയ ദൃശ്യാനുഭവത്തെ കുറിച്ച് തിയേറ്റർ ഉടമ ലിന്റോ ഡേവിസ് പറഞ്ഞു. Read on deshabhimani.com

Related News