തരംഗമാകാൻ ചാൾസ് എന്റർപ്രൈസസ് എത്തുന്നു; ട്രെയിലർ പുറത്തിറങ്ങി



ചാൾസ് എന്റർപ്രൈസസിന്റെ  ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തി. ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേയും പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്  സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. സിനിമ 19നാണ് പ്രദർശനത്തിനെത്തുന്നത്. ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്നാണ് തിയറ്ററുകളിലെത്തിക്കുന്നത്. കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിർത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ,കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്.   നർമ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ ഉർവ്വശി അമ്മ വേഷത്തിലെത്തുമ്പോൾ ബാലുവർഗീസാണ് മകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ഠ്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ പുറത്തുവിട്ട മൂന്ന് ഗാനങ്ങളും ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ വഴിയാണ് ഗാനങ്ങൾ റിലീസ് ചെയ്‌തത്. പാ.രഞ്ജിത്ത് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നു. അശോക് പൊന്നപ്പന്റേതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്‌ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്. Read on deshabhimani.com

Related News