ശിവറാം കാരന്തിന്റെ ജീവിതം സിനിമയാകുന്നു



ജ്ഞാനപീഠ ജേതാവും സാഹിത്യപ്രതിഭയുമായ ഡോക്ടർ ശിവറാം കാരന്തിനെ ആസ്‌പദമാക്കി മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്‌ത ബാലവനത ജാദുഗാര എന്ന കന്നഡ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കർണാടകയിലെ കുന്താപുരം നമ്മഭൂമി, കാരാന്ത തീം പാർക് എന്നിവടിങ്ങളിലായി ചിത്രീകരിച്ച ചിത്രം ഒക്ടോബറിൽ റിലീസ് ആകും. ഉരു എന്ന മലയാള സിനിമ സംവിധാനം ചെയ്ത അഷ്‌റഫ് കാനഡ ഭാഷയിൽ ആദ്യമായി ഒരുക്കുന്ന ചിത്രമാണിത്. ഒരു സമ്പന്ന വീട്ടിലെ കുട്ടി ഒരു പ്രത്യേക സമയത് ശിവറാം കാരന്തിന്റെ സാഹിത്യജീവിതവുമായി  ബന്ധപ്പെടുന്ന സിനിമയിൽ  ചലച്ചിത്ര താരങ്ങൾക്കൊപ്പം പ്രശസ്ത വ്യക്തികൾ അഭിനയിക്കുന്നു. ഇ.എം. അഷ്‌റഫിന്റെ ഇതേ പേരിലുള്ള നോവൽ അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്ക് തിരക്കഥ സംഭാഷണം ഒരുക്കിയത് പ്രശസ്ത കന്നഡ സാഹിത്യകാരി ഡോക്ടർ പാർവതി ഐത്താലാണ്. വസന്ത പ്രൊഡക്‌ഷന്റെ ബാനറിൽ കെ.പി. ശ്രീശൻ നിർമിച്ച സിനിമയുടെ സഹനിർമാണം കെ.പി. അബ്ദുൽ സത്താറാണ്. മൻസൂർ പള്ളൂർ ക്രീയേറ്റീവ് സപ്പോർട്ട്. ഫിഡൽ അശോക് സംഗീതം. ഹരി ജി. നായർ എഡിറ്റിങ്. ഷൈജു ദേവദാസ് അസോഷ്യേറ്റ് ഡയറക്ടർ Read on deshabhimani.com

Related News