അവതാര്‍ ദി വേ ഓഫ് വാട്ടര്‍ ഒടിടിയിലേക്ക്: റിലീസ് തിയതി പ്രഖ്യാപിച്ചു



കാത്തിരിപ്പിനൊടുവില്‍ ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാർ ദി വേ ഓഫ് വാട്ടറി’ന്റെ ഒടിടി  റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ ഏഴിന് ചിത്രം ഒ.ടി.ടിയിലെത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്‌ട്രീം ചെയ്യുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ  റിലീസ് തീയതി പുറത്തുവിട്ടത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്‌തിരുന്നു. 2022 ഡിസംബർ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റെക്കോര്‍ഡി ബോക്സോഫീസ് കളക്ഷനായിരുന്നു ചിത്രം നേടിയത്. തിയറ്ററിൽ എത്തി അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.   Read on deshabhimani.com

Related News