VIDEO - ടി ജി രവിയുടെ അവകാശികള്‍: ട്രെയിലര്‍ റിലീസ് ചെയ്തു



റിയല്‍ വ്യൂ ക്രീയേഷന്‍സിന്റെ ബാനറില്‍ എന്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന അവകാശികള്‍  സിനിമയുടെ ട്രെയിലര്‍  റിലീസ് ചെയ്തു .ടി ജി രവിയുടെ ഇരുന്നൂറ്റിയമ്പതാമത്തെ സിനിമ എന്ന പ്രത്യേകതയും അവകാശികള്‍ക്കുണ്ട് .കലാരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിടുന്ന ടി ജി രവിക്ക് സ്‌നേഹാദരവും ട്രെയിലര്‍ റിലീസിനൊപ്പം തൃശ്ശൂരില്‍ വച്ച് നടന്നു .  സംവിധായകരായ ഷൈജു അന്തിക്കാട്,ഹനീഫ് അദേനി ,മുന്‍ എം എല്‍ എ . കെ വി അബ്ദുള്‍ ഖാദര്‍,ചലച്ചിത്ര താരം ശിവജി ഗുരുവായൂര്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.മൂന്നു തലമുറക്കൊപ്പം അഭിനയിക്കുവാന്‍ അവസരം ലഭിച്ച തനിക്ക് മഹാനടന്‍ സത്യനൊപ്പം അഭിനയിക്കുവാന്‍ സാധിക്കാത്ത ദുഖം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. റ്റി ജി രവി, ഇര്‍ഷാദ് അലി , ജയരാജ് വാര്യര്‍ ,എം എ നിഷാദ്, സോഹന്‍ സീനു ലാല്‍, അനൂപ് ചന്ദ്രന്‍, പാഷാണം ഷാജി ,   ബേസില്‍ പാമ, അഞ്ജു അരവിന്ദ് , കുക്കു പരമേശ്വരന്‍, ജോയ് വാല്‍ക്കണ്ണാടി,ബിന്ദു അനീഷ് എന്നിവര്‍ക്കൊപ്പം നിരവധി ആസാമി കലാകാരന്‍മാരും അഭിനയിക്കുന്നു.ക്യാമറ വിനു പട്ടാട്ട്‌   Read on deshabhimani.com

Related News