'ആര്‍ക്കറിയാം' : ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി



സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആര്‍ക്കറിയാമിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലും ചേര്‍ന്ന് പുറത്തിറക്കി.പാര്‍വതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസ് ആണ് മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സും ഒ പി എം ഡ്രീം മില്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാനു ജോണ്‍ വര്‍ഗീസ് ചിത്രം ആര്‍ക്കറിയാമിന്റെ  ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് താരങ്ങള്‍ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചത്. പാര്‍വതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ആര്‍ക്കറിയാം' നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. ബിജു മേനോനും പാര്‍വതിയും ഷറഫുദ്ധീനുമാണ് ഇന്ന് പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലും ഉള്ളത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും, യെക്സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍.  2021 ഫെബ്രുവരി 26നാണ് 'ആര്‍ക്കറിയാം' റിലീസിനൊരുങ്ങുന്നത്.   Read on deshabhimani.com

Related News