ബ്രിട്ടീഷ്‌ വിരോധം പുലർത്തുന്നു; "സർദാർ ഉധം' ഔദ്യോഗിക ഓസ്‌കർ എൻട്രിയിൽനിന്ന്‌ പുറത്ത്‌



കൊച്ചി > നിർമ്മാണ മികവ്, അഭിനയം, സാങ്കേതികത, കാലഘട്ട പുനർനിർമ്മിതി എന്നിവയിലെല്ലാം ലോകനിലവാരം പുലർത്തിയ ‘സർദാർ ഉധം’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയാകുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ തമിഴ്‌ ചിത്രം ‘കൂഴങ്കൾ’ ആണ്‌ ഇന്ത്യയുടെ ഓസ്‌കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. പ്രഖ്യാപനം വന്ന്‌ രണ്ട്‌ ദിവസത്തിന്‌ ശേഷം എന്തുകൊണ്ട്‌ സർദാർ ഉധം പിന്തള്ളപ്പെട്ടുവെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌ ജൂറി അംഗം ഇന്ദ്രാദീപ് ദാസ്‌ഗുപ്‌ത. ബ്രിട്ടീഷ്‌ വിരോധം പുലത്തുന്നതിനാലാണ്‌ ചിത്രം ഓസ്‌കാറിനായി തെരഞ്ഞെടുക്കപ്പെടത്തതെന്നായിരുന്നു ഇന്ദ്രാദീപ് ദാസ്‌ഗുപ്‌തയുടെ പ്രതികരണം. ‘അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ മികവും മികച്ച ഛായാഗ്രഹണവുമാണ് സർദാർ ഉധം എന്ന സിനിമയിലേത്. എന്നാൽ ചിത്രത്തിന് ദൈർഘ്യം കൂടുതലാണ്; ജാലിയൻവാലാ ബാഗ് സംഭവത്തെ അസ്വസ്ഥപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അധികമറിയപ്പെടാത്തൊരാളിനെ ആഡംബരത്തോടെ അവതരിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് സർദാർ ഉധം. എന്നാലത് ബ്രിട്ടീഷുകാരോടുള്ള നമ്മുടെ വിരോധത്തെയാണ് ഉയർത്തിക്കാട്ടുന്നത്. ആഗോളവൽക്കരണത്തിന്റെ ഇക്കാലത്ത് അത്തരം വിദ്വേഷം സൂക്ഷിക്കുന്നത് ശരിയല്ല.‘ ദേശീയ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News