വ്യത്യസ്തമായ ത്രില്ലറുമായി സുധീഷ് മോഹന്‍; അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്



മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലര്‍ സിനിമകളുടെ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എന്ന സൂചന നല്‍കി അനൗണ്‍സ്മെന്റ് പോസ്റ്റര്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിക്കുന്ന പോസ്റ്ററില്‍ തന്നെ  നിഗൂഢത ഒളിപ്പിച്ചാണ്  അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങിയത്   കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയ റോഡിയെന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥാകൃത്തായ സുധീഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന  ചിത്രം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണെന്നാണ് പോസ്റ്ററില്‍ നിന്നും സൂചിപ്പിക്കുന്നത്.  കയേദു സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 31-ാം തീയതി വൈകിട്ട് 6 മണിക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും.   Read on deshabhimani.com

Related News