പൃഥ്വിരാജ്‌ ത്രില്ലർ ചിത്രം ‘ഭ്രമം’ ടീസർ ആമസോണിൽ



കൊച്ചി> പൃഥ്വിരാജ്‌  നായകനാകുന്ന ത്രില്ലർ ചിത്രം ഭ്രമത്തിന്റെ ടീസർ ആമസോൺ പ്രൈമിൽ റിലിസ്‌  ചെയ്‌തു. സിനിമ ഒക്‌ടോബർ 7ന്‌ പ്രൈമിൽ റിലീസ്‌ ചെയ്യും. മംമ്ത മോഹൻദാസ്, രാഷി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവർ  പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിൽ അന്ധനായ  പിയാനിസ്റ്റ് ആണ്‌  പൃഥ്വിരാജിന്റെ കഥാപാത്രം. ആയുഷ്‌മാൻ ഖുറാന്ന പ്രധാനവേഷത്തിലെത്തിയ ബോളിവുഡ്‌ ചിത്രം അന്ധാദൂന്നിന്റെ റിമേക്കാണ്‌ ചിത്രം.   ചിത്രത്തിന്റെ ഛായാഗ്രാഹകൻ കൂടിയായ രവി കെ ചന്ദ്രനാണ്‌  സംവിധാനം.  എപി ഇന്റർനാഷണലിന്റെയും വയാകോം 18 സ്റ്റുഡിയോസിന്റെയും ബാനറിലാണ് മലയാളം റീമേക്ക് നിർമ്മിച്ചിരിക്കുന്നത്. Read on deshabhimani.com

Related News